അഘോരം~ ശിവന്റെ അഞ്ചു മുഖങ്ങളിൽ ഒന്ന്…

ആ രാത്രിക്ക് മദിരയുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു. ജലം പോലെ മനസ്സിലേക്ക് ഒഴുകിയെത്തിയ ഓർമ്മകൾ ആ മദിരയുടെ രുചിയിൽ അലിഞ്ഞില്ലാതെയായി. ഇനി എന്ത് എന്ന ചിന്തയുടെ ആഗ്രത്തിൽ എവിടെയോ കേട്ടുമറന്ന ഒരു വേഴാമ്പലിന്റെ ഗാനം മനസ്സിന്റെ തിരശീലയെ വലിച്ചു കീറിക്കൊണ്ട് ആദ്യ ചുംബനത്തിന്റെ ധ്വനിയെ ഓർമിപ്പിച്ചു. ആദിയിൽ ഗുഹാചിത്രങ്ങളിൽ പൂർവികർ രചിച്ചതായിരുന്നു ആ കഥനം. കാലത്തിനു പിന്നിൽ നിന്നോ മുന്നിൽ നിന്നോ എയ്തു വിട്ട ശരം പോലെ ആ സംഗീതം. പ്രണയം,കാമം,ഭക്തി,വാത്സല്യം… ഒരു വികരത്തിലും തളച്ചിടാനാകാത്ത അന്യവും, വന്യവും ഒപ്പം ഏറ്റവും പരിചിതവുമായ മൃഗീയമായ അഭൗമ്യമായ വികാരം….മദിരയിൽ നുരഞ്ഞ വിസ്‌മൃതി അയാളെ പുൽകി… നിശബ്ദം…

പച്ചമാംസത്തിൽ ആഴ്ന്നിറങ്ങിയ കൊമ്പല്ലുകൾ പുറത്തു കാട്ടി ഇരുട്ടിന്റെ വെളിച്ചത്തിലെവിടെയോ ആ സത്വം മറഞ്ഞു. തന്റെ ദംഷ്ട്രയിൽ കോർത്തു വയ്ച്ച ശിവമുല്ലയിൽ നിണത്തിന്റെ തുള്ളികൾ പറ്റിയിട്ടുണ്ടോ? അറിയില്ല… കാലം രാഗവും പ്രകൃതി ഈണവും പ്രപഞ്ചം താളവും നൽകിയ ആ സംഗീതം. അതിന്റെ ഉല്പത്തി ആ സത്വത്തിന്റെ ശംഖിനുള്ളിൽ നിന്നായിരുന്നുവോ?… ദൂരത്തു മേഖപടങ്ങളിൽ, കൈലാസത്തിൽ നെറുകയിൽ ആർത്തിരമ്പിയ ജലം ആ അഘോരിയുടെ ജടയിൽ ഊർന്നിറങ്ങി. മലഞ്ചെരുവിൽ നിന്നോടിച്ചെടുത്ത മൂന്നഗ്രമുള്ള തന്റെ ഊന്നുവടിയിൽ തന്റെ ഡമുരു കെട്ടിയിട്ടു. കാലത്തിന്റെ ജനനത്തിന്റെ തിരുശേഷിപ്പായ ആ വിഭൂതി തന്റെ ഉടലാകെ പൂശി, പ്രപഞ്ചമായ തന്റെ കാമിനിയുടെ പ്രേതവും പേറി ആ കൊടുമുടിയിൽ പ്രകൃതി സാക്ഷിയായി ആ ദേഹത്തിലയാൾ ദേഹിയെ ആവാഹിച്ചു. സതിയായ ആ ദേഹം പാർവതിയെന്ന ദേഹിയായി. ആദി പരിണയത്തിനു സാക്ഷിയായ ആ കിഴക്കൻ കാറ്റ് ആ സത്വത്തിനു പേരരുൾ ചെയ്തു… ശിവം…ശിവം…ശിവം…

നിശബ്ദം… നിശബ്ദതയുടെ വിറങ്ങലിയിക്കുന്ന ഗർജനം… അയാൾ ഉണർന്നെണീറ്റു… നെറ്റിയിൽ തളംകെട്ടിയ വിയർപ്പുകണങ്ങൾ തുടച്ചുമാറ്റി…പരവേശത്തോടെ, ചുറ്റും ഭീതിയിൽ കണ്ണോടിച്ചു…ചുറ്റിലും ആ അനന്തതയിൽ നിന്നുയർന്ന ആ ഗാനം തളംകെട്ടിനിൽക്കുന്നത് പോലെ അയാൾക്ക്‌ തോന്നി… ജനാലയുടെ മറമാറ്റി ആ പുറത്തേക്കു കണ്ണോടിച്ചു… വടക്കൻ കാറ്റു ആ മഹാഗണി വൃക്ഷത്തെ ഉലയ്ച്ചുകൊണ്ടിരുന്നു… കാറ്റിന്റെ ശക്തിയിൽ നിലത്തൊരു മഹാഗണിയുടെ കായ അടർന്നു വീണു… അതിനപ്പുറത്തെങ്ങോ , തന്റെ പത്നിയുടെ ദേഹിയും പേറി, അലറിവിളിച്ചുകൊണ്ടു ആ ഭൂതരാജൻ നടന്നു നീങ്ങി…

~SG

Advertisements

Promises

I’ve witnessed many deaths
Many familiar faces in time fleeting like flies by fire.
Right from the moment of tranquillity to the cradle of chaos.
Measuring the tumults from the conch of time
Shadows of infinite mortality
Of which moment does death peck us with its cold lips
For we die each day, each hour, each minute and second.
To pass the mantle to an infant born in our mirror image,
And to collect three coins for the ferryman from his warm hands.
To look behind only to see a queue of corpses dying in each moments notice,
Hark!
Make no promises to one another,
For you will never keep it in your lifetime
Moments, born out from the clockwork,
Lives worn out from the iota of time,
Never ask a promise of love, never a sobbing farewell,
Never a word to keep for tomorrow for my friend,
You do not live to see the day,
For you pass the mantle to your self
And rot as the carrions circle around,
With no promises but to their hunger.

-SG

ഞാനും ചിത്രകാരനും

ശാന്തതയ്ക്കായുള്ള യാത്രകൾ എപ്പോഴും മുകളിലേക്കാണ്‌. ഈ ചിന്ത മനസ്സിൽ വയ്ച്ചുകൊണ്ടാണ് മൂവർസംഘം ആ മല ലക്ഷ്യമാക്കി സഞ്ചരിച്ചത്. വളവുകളും,ചുരങ്ങളും താണ്ടി വിദൂരതയിൽ ദൃശ്യമായ ആ പറക്കെട്ടുകളും അവയെ ചുംബിച്ചുരുമ്മി പോകുന്ന മേഘങ്ങളെയും അവയ്ക്കുള്ളിലെ മഴത്തുള്ളികളുടെയും അലിപ്പഴങ്ങളുടെയും കിന്നാരങ്ങൾക്കു കാതോർത്തുകൊണ്ടു ആ യാത്ര മുന്നോട്ടു പോയി. എന്നോ എന്റെ പിന്നിൽ കൂടിയ ഒരു വേതാളത്തെപ്പോലെ എന്റെ ചങ്ങാതി ആ യാത്രയുടെ സന്തോഷം എന്നോട് പങ്കുവയ്ച്ചു. ഒരുപാട് നാളുകൾക്കു ശേഷമാണ് ഈ മൂവർസംഘം ഇങ്ങനെ. മറ്റൊരു യാത്രയിലും കിട്ടാത്ത ഒരു ആനന്ദം, ഒരു ഗൃഹാതുരത്വം മനസ്സിൽ തങ്ങിനിന്നു. ഓർമ്മകളാണ് ഓരോ യാത്രയ്ക്കും നിറം നൽകുന്നത്. മനസ്സിന്റെ ഏതു കോണിലാണ് ഈ ഓർമകൾക്ക് നിറം നൽകുന്ന ആ ചിത്രകാരൻ ഒളിഞ്ഞിരിക്കുന്നതെന്നറിയില്ല. അയാളുടെ കൈവശം ചായക്കൂട്ടുകൾ തീർന്നത് കൊണ്ടാകാം ഈ നിമിഷംവരെ ചിത്രങ്ങൾ പെൻസിൽ സ്കെച്ചുകൾ ആയിരുന്നു. ഇപ്പോൾ അയാൾ ഒരു അന്ത്യമില്ലാത്ത കാൻവാസിൽ ഒരു എണ്ണചയത്തിന്റെ രചനയിലാണ്. എന്റെ കണ്ണിലൂടെ ആ ചിത്രങ്ങൾ അയാൾ കാണുന്നു. മുന്നിലെ മൂടൽമഞ്ഞും, വഴിയിലെ സൈൻ ബോർഡുകളും,പേരയ്ക്ക വിൽക്കുവാനിരിക്കുന്ന അമ്മച്ചിയും, തട്ടുകടയിലെ ചൂട് കട്ടനും, പരിപ്പുവകുടയും എന്നുവേണ്ട ഞാൻ കാണുന്ന എല്ലാ കാര്യങ്ങളും ചേർത്തു ആ പഹയൻ ഒരു ഗംഭീര കോളാജ് തന്നെ വരയ്ക്കുന്നു.

ഇതിനു മുൻപും ഈ പാറക്കെട്ടുകൾ ഞങ്ങളുടെ കാൽപ്പാദങ്ങൾ താങ്ങിയിട്ടുണ്ട്, അവിടെ കാലങ്ങളായി വന്ന ദശലക്ഷക്കണക്കിനു സഞ്ചാരികളുടെ കൾപ്പാടുകളിൽ ഞങ്ങളുടെ കാൽപ്പാടുകൾ കഥകൾ ചൊല്ലി. എഴുപതുകളിലെ ഒരു വയസ്സൻ കാൽപ്പാടിനോട് നഷ്ടപ്പെട്ട കാടിന്റെയും മേടിന്റെയും പുതു നൂതന സാങ്കേതിക വിദ്യയുടെയും കഥകൾ ഞങ്ങളുടെ കാലോപ്പുകൾ പങ്കുവയ്ച്ചു. ഓരോ തലമുറയ്ക്കും തമ്മിൽ സംവദിക്കാൻ കാര്യങ്ങളേറെ ഉണ്ട്. ക്ഷമയോടെ അവയ്ക്കു കാതോർത്താൽ അനന്തമെന്നു തോന്നുന്ന പല കാര്യങ്ങളും, ഉത്തരങ്ങളും ഒരു സങ്കീർത്തനം പോലെ മനസ്സിന്റെ ഇടനാഴിയിൽ നിവേദ്യങ്ങൾ അർപ്പിക്കും. പറക്കെട്ടുകളിൽ തലതല്ലി പോയ കാറ്റ് അതിന്മേലിരുന്നു ഞങ്ങൾ പുറപ്പെടുവിച്ച ധൂളിയോട് അങ്ങനെ ഉരുവിട്ടു. ആ കാറ്റിന്റെ വാചലതയിൽ അലിഞ്ഞതിനാലാകാം കാറ്റും ആ പുകയും ഒന്നുതന്നെ ആയി മാറി.

ഒന്നിൽ തുടങ്ങി മറ്റെന്തിലേക്കോ സഞ്ചരിച്ചു പോകുന്ന യാത്രികർ. വാക്കുകൾ… അർത്ഥങ്ങളും, സംശയങ്ങളും തന്റെ ഉള്ളിൽ അനന്തമായി ഉണ്ടെന്നു വീമ്പു പറയുന്ന വെറും പൊള്ളയായ കോമാളികൾ. ഈ കുന്നിനു മുകളിലും ഒരു ചോലയുണ്ട്. അതിന്റെ തീവ്രമായ വന്യത മനസ്സിലെ ചിത്രകാരനെ വാചലനക്കുന്നു. അവന്റെ വാചലതായിൽ നിന്നുരുവിടുന്ന വാക്കുകളുടെ പ്രവാഹത്തെ നിര്വചിക്കുവാൻ എന്നിലെ വാക്കുകൾക്കാകുന്നില്ല. ഞാൻ എന്ന ഭാവം വെടിയാത്ത എന്റെ കോമാളികക്ക്‌ ചിത്രകാരനുമായി സംവാദിക്കുവാനാകുന്നില്ല. ചിത്രകാരൻ തന്നോടും ഞാൻ എന്നോടും നടത്തുന്ന വെറും ആത്മഗതങ്ങൾ മാത്രമാണ് വാക്കുകൾ. ആ വനത്തിന്റെ പ്രവേശനത്തിൽ ആ വലിയ വൃക്ഷവും അതിനെ ചുറ്റി കിടക്കുന്ന ശക്തമായ കാട്ടുവള്ളിയും അതു പോലെയാണ് ഞാനും ആ ചിത്രകാരനും. തമ്മിൽ അറിയുന്നില്ല എന്നാൽ ചേർന്നു തന്നെ നിൽക്കുന്നു… തമ്മിൽ ജീവനേക്കാളേറെ കടപ്പെട്ടുകൊണ്ട്.

-SG

Outsider


Outside
In the open,
Stand naked as time sweeps by,
Without being noticed,
Alone,
Cold,
Shivering,
The petrichor of rain fills the lungs,
Like the last puff of smoke from the white butt of cigarette.
Grabbing hair, caught in the tandem of the hour,
Into the sweeps of sweating wind,
Materialize,
Slowly,
Into the threshold of memories.
The outsider sang the song of lost grashom,
Of lost hours in the spacial perplexities.
Gone,
Not to come again,
Lost in the wild jungle of the suburbs.

-SG

സാഗരസംഗമം

സാഗരം നീ, കാലസാഗരം,
മുറിഞ്ഞു കിടന്നുഴലുന്ന എന്റെ അഗാധമാം കരയുടെ വേദനയായ്‌.
കാർമുകിലിനോട് നീ ഓതിയ കാവ്യാമൊരു
മഴയായെന്നിൽ അലിയവേ
ഞാൻ ചെയ്ത പാതകം നിന്നെ എൻ മാറിൽ ഒതുക്കി വായിക്കാനായി ശ്രേമിച്ചതല്ലേ
നീ ചൊന്ന കവിതകൾ എഴുതി ഞാൻ എന്നിൽ തൊടായി,കുളമായി,നദിയുമായി.
എൻ്റെ ഗഹനമായ സംഗീതം നിന്നിലെ നിലാവിന്റെ ബിംബത്തിൽ അലിഞ്ഞു ചേരവേ,
നിന്നിലെ ഉപ്പിന്റെ ഗന്ധകം എന്നിലെ വജ്രകാന്തിയിൽ കല്ലായി വെട്ടിത്തിളങ്ങി ഉരിയാടവേ,
എന്റെ മന്ത്രങ്ങൾ നിന്റെ ലയത്തിൽ ചേർന്നു ഹുങ്കാര നാദമായി ഗഗനത്തിൽ മന്ത്രിക്കും,
കവികൾ അവയെ സംഗീതമെന്നു ചൊല്ലും,ശിൽപികൾ അവയെ ചന്ദ്രബിംബമായി മാറ്റിടും,
എന്റെ മുറിവും നിന്റെ വിരഹവും കാല ചക്രത്തിൻ പുതുപാതയായി മറിടും.
എന്റെ മുറിഞ്ഞ കരകളെ നിന്റെ അനന്തമാം കരങ്ങൾ കൊണ്ടാലിംഗനം ചെയ്യും,
താമരപ്പൊയ്കയിൽ താമരയിലയിൽ ഞാൻ രചിച്ച കാവ്യം നിൻ കാതിൽ ഞാൻ മന്ത്രിക്കും,
സാഗരപ്പക്ഷികൾ നമ്മുടെ സംഗീതം ഗഗനത്തിലെ വാറോലയിൽ ചാർത്തീടും.
മഴയായി പുഴയായി കടലായി അവൾ നമ്മിൽ സംസ്കൃതിയായി ജനിച്ചടമാടിടും…

-SG

ദധീചി

വെഞ്ചാമരം വീശാൻ അന്ന് അയാളുടെ തൊഴിമാരുണ്ടായിരുന്നില്ല. നിശ തന്റെ മാറിൽ ചന്ദ്രപതക്കം അണിഞ്ഞിരുന്നില്ല. അയാളെ പുണർന്നു ആ രാത്രി ഉറങ്ങുവാൻ അന്ധകാരം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ മേശയിലിരുന്ന സ്ഫടികഗോളത്തിലേക്ക് അയാളുടെ കണ്ണുകൾ ചെന്നു പതിച്ചു. പണ്ടെന്നോ ഒരുനാൾ അയാൾ കണ്ടുമുട്ടിയ ഒരു നാടോടി അയാൾക്ക്‌ സമ്മാനിച്ചതാണ്. ചുറ്റുമുള്ള ഇരുട്ടിനെ അതു വളരെ സുന്ദരമായി പ്രതിഫലിപ്പിച്ചു. ആ ഗോളത്തിനുള്ളിൽ ഇരുട്ടിന്റെ ആത്മാവ് തിരയാൻ അയാൾ ശ്രമിച്ചു. ഗോളത്തിനുള്ളിൽ ലോകത്തിൽ അയാൾ ചേക്കേറി. തന്റെ ചിറകുകൾ വിടർത്തി അയാൾ തന്റെ ജനാലയിൽ നിന്നെടുത്തു കുതിച്ചു. രാത്രിയുടെ കുളിരയാളുടെ ശരീരത്തെ പുൽകി. തന്റെ ചുറ്റും സമയം മൂകമായെന്നയാളറിഞ്ഞു. തന്റെ മനസ്സിലെ സംഗീതം അയാൾ ആസ്വദിച്ചു. ചിറകു വിടർത്തി അന്തരീക്ഷത്തിലേക്ക് അയാൾ പറന്നു. നിലത്തേക്ക് പതിക്കുവാനുള്ള മഴത്തുള്ളികളെയും,ദിഗന്ദങ്ങളെ പിളർക്കുന്ന മിന്നാൽപ്പിണരുകളുടെ ജനനവും, മേഘാവൃന്ദങ്ങളുടെ പെറ്റുനോവും അയാൾ അടുത്തറിഞ്ഞു. പക്ഷെ ഈ കാഴ്ചകളൊന്നും അയാളുടെ ഉള്ളിലെ ആ ഗർത്തം നിറയ്ക്കുവാൻ കെൽപ്പുള്ളവ ആയിരുന്നില്ല. താഴേക്ക് അയാൾ പറന്നു വീണു. അരുവിയുടെ മാറിൽ നിന്നായാൾ ഒരു ഈറ്റ കമ്പ് വെട്ടിയെടുത്തു. സമീപത്തു ഉരിച്ചിട്ട ഒരു സർപ്പത്തിന്റ തോലീൽ അയാൾ തന്റെ നാമം എഴുതിചേർത്തു. തന്റെ ജീവരക്തം കൊണ്ടായാൾ എഴുതിയത് അയാൾ അറിയപ്പെട്ട പേരല്ല. താൻ അറിയാൻ ആഗ്രഹിച്ച പേര്. ദധീചി. സർപ്പത്തോലവിടെ വെടിഞ്ഞയാൾ തന്റെ ചിറകുകൾ അറുതെറിഞ്ഞു. തന്റെ അസ്ഥികൾ നാളേക്കായി അയാൾ കുഴിച്ചിട്ടു. ബാക്കിവന്ന ദേഹി മറ്റൊരു ദധീചിയെ തേടിയുള്ള അലച്ചിൽ തുടങ്ങി.

-SG
NB..Dadhichi, also known as Dadhyancha or Dadhyanga, is a central character in Hinduism. Dadhichi is primarily known for sacrificing his life so the Devas, or benevolent Gods, could make the weapon called “vajra” from his bones.

പ്രണയം

മരണത്തിനു നിന്റെ മുഖമാണ് , നിന്റെ ഗന്ധം, നിന്റെ സ്പർശം…ആ രൂപത്തിനെ എന്നെ ഒരു നിദ്രയിയൂടെ അനന്തതയിലേക്ക് നയിക്കുവാനാകൂ…

-SG